Posts

Showing posts from August, 2017

ഭക്ഷണത്തിന്റെ ടേസ്റ്ററിയാന്‍ പറ്റാത്ത പ്രശ്‌നമുണ്ടോ എങ്കില്‍ സൂക്ഷിക്കുക

Image
നാവിലെ രസമുകുളങ്ങളാണ് വിവിധതരം രുചി നമ്മളെ അനുഭവിപ്പിക്കുന്നത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ നമുക്ക് രുചി അറിയാന്‍ സാധിക്കാറില്ല. പനി പോലെ എന്തെങ്കിലും അസുഖമുള്ളവര്‍ക്ക് കഴിക്കുന്ന ഭക്ഷണത്തിന് രുചി തോന്നാറില്ല. എന്നാല്‍ അപ്പറ്റീറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുതിയ പഠനം അനുസരിച്ച് ഭക്ഷണത്തിന്റെ രുചി അറിയാനാകാത്ത അവസ്ഥ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാണെന്നാണ് വ്യക്തമാക്കുന്നത്. അമിതവണ്ണം അതുവഴി പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ ലക്ഷണമായി രുചി അറിയാനാകാത്ത അവസ്ഥയെ കാണണമെന്നാണ് പഠനറിപ്പോര്‍ട്ട് പറയുന്നത്. ന്യൂയോര്‍ക്കിലെ കോര്‍ണെല്‍ സര്‍വ്വകലശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ റോബിന്‍ ഡാന്‍ഡോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഭക്ഷണത്തില്‍ അമിതമായ അളവില്‍ മധുരം അടങ്ങിയിട്ടുണ്ടെങ്കിലും രുചി അറിയാനാകാത്ത അവസ്ഥ കാരണം ഇത് അറിയാതെ പോകുന്നു. അതുപോലെതന്നെയാണ് ഉപ്പിന്റെ കാര്യവും. ഉപ്പ്, മധുരം എന്നിവയൊക്കെ ഭക്ഷണത്തിലൂടെ അമിതമായ അളവില്‍ ശരീരത്തില്‍ എത്തുന്നത് അമിതവണ്ണം പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇതുവഴി പ്രമോഹം, കൊ...

ഈ ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുത്

Image
ഭക്ഷണ കാര്യത്തില്‍ പണ്ടുകാലം മുതല്‍ക്കേ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന ചിട്ടവട്ടങ്ങളുണ്ട്. ആയുര്‍വേദം ഉള്‍പ്പടെയുള്ളവ ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍, അത് വിഷമയമാകുകയും, അനാരോഗ്യകരമായി മാറുകയും ചെയ്യുന്നു. അത്തരത്തില്‍ ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം... 1, തണ്ണിമത്തനും വെള്ളവും... തണ്ണിമത്തനില്‍ 90-95 ശതമാനവും വെള്ളമാണ്. അതുകൊണ്ടുതന്നെ തണ്ണിമത്തന്‍ കഴിച്ച ശേഷം വെള്ളം കുടിക്കരുത്. അങ്ങനെ ചെയ്യുന്നത് ദഹനപ്രശ്‌നങ്ങളുണ്ടാക്കും. 2, ചായയും തൈരും... ചായയും തൈരും അസിഡിക് സ്വഭാവമുള്ളവയാണ്. ഇവ ഒന്നിച്ച് കഴിച്ചാല്‍, ശരീരത്തിന്റെ തുലനനിലയില്‍ വ്യത്യാസമുണ്ടാകുകയും ദഹനപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. 3, പാലും പഴവും... ആയുര്‍വേദ വിധി പ്രകാരം പാലും പഴയും ഒരുകാരണവശാലും ഒരുമിച്ച് കഴിക്കരുതെന്നാണ്. രണ്ടിലും നല്ല അളവില്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഒരേസമയം അമിത പോഷണം ശരീരത്തില്‍ എത്തുന്നത് ഹാനികരമായ സ്ഥിതിയുണ്ടാക്കും. 4, തൈരും പഴങ്ങളും... തൈരും പഴങ്ങളും ഒരുമിച്ച് കഴ...

ഏറെക്കാലം ജീവിക്കാന്‍ ഭക്ഷണത്തിലും ചില പൊടിക്കൈകള്‍ ആകാം

Image
വീട്ടില്‍ ഭക്ഷണം ഉണ്ടാക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ ആയുര്‍വ്വേദത്തിലെ ചില പൊടിക്കൈകള്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്.  മുതിര്‍ന്നവരില്‍ നിന്ന് സ്വാംശീകരിച്ചെടുത്ത പല ആയുര്‍വേദ വിദ്യകളും ഇപ്പോഴും പലരും പിന്‍തുടരുന്നുണ്ടെങ്കിലും അതിന്റെ യഥാര്‍ത്ഥ ഫലത്തെക്കുറിച്ച് പലര്‍ക്കും ബോധ്യമില്ല. എന്നാല്‍ ആയുര്‍വ്വേദത്തെ അറിയാന്‍ ശ്രമിക്കുകയാണെങ്കില്‍ ഇതിന്‍റെ പ്രാധാന്യം എത്രമാത്രം ഉണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ആരോഗ്യപരമായ ദീര്‍ഘകാല ജീവിതത്തിന് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില പദാര്‍ത്ഥങ്ങളുണ്ട്, അവയില്‍ ചിലതാണ് പച്ചമുളക്, മഞ്ഞള്‍, പപ്പായ, വെളുത്തുള്ളി, ഇഞ്ചി എന്നിവയൊക്കെ. ഇവയൊക്കെ ഉപയോഗിച്ചാല്‍ എന്തൊക്കെ ഗുണം ലഭിക്കുമെന്ന് നോക്കാം... പച്ചമുളക് പലതരം രോഗങ്ങളെയും പച്ചമുളകിന് തടയാന്‍ കഴിയും. പച്ചമുളക് സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്‌ക്കാനാകും.. മഞ്ഞള്‍ ഇന്ത്യയില്‍ വളരെ പണ്ടുമുതലേ സൗന്ദര്യവസ്തുവായും മരുന്നായും പ്രചാരത്തിലുണ്ട് മഞ്ഞള്‍. യൂറോപ്യന്‍ ലോകവും ഇതിന്‍റെ ഗുണം തിരിച്ചറിഞ്ഞതാണ്. നമ്മുടെ ഭക്ഷണരീതി അനുസരിച്ച് മഞ്ഞള്‍ നന്നായി ഉ...

നിങ്ങളുടെ കരള്‍ അപകടത്തിലാണ് 5 പ്രാരംഭ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ

Image
ശരീരത്തിലെ വിഷകരമായ വസ്‌തുക്കള്‍ വലിച്ചെടുത്ത് രക്തം ഉള്‍പ്പടെ ശുചിയാക്കുക, ദഹനം എളുപ്പമാക്കുക, ശരീരത്തിലെ അണുബാധകള്‍ ഭേദമാക്കുക എന്നിവയൊക്കെയാണ് കരളിന്റെ പ്രധാന ജോലികള്‍. എന്നാല്‍ കരളിന്റെ പ്രവര്‍ത്തനം താളംതെറ്റുമ്പോള്‍ മേല്‍പ്പറഞ്ഞ പ്രക്രിയകളൊക്കെ തടസപ്പെടുകയും അനാരോഗ്യം പിടിപെടുകയും ചെയ്യും. കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമാകുകയും മരണം വരെ സംഭവിക്കാനിടയാക്കുകയും ചെയ്യും. എന്നാല്‍ തുടക്കത്തിലേ കരളിന്റെ അനാരോഗ്യം സംബന്ധിച്ച് ലഭിക്കുന്ന സൂചനകള്‍ മനസിലാക്കി ചികില്‍സ തേടിയാല്‍, അപകടം ഒഴിവാക്കാനാകും. ഇവിടെയിതാ, കരളിന്റെ ആരോഗ്യം അപകടത്തിലാകുന്നതിന്റെ 5 പ്രാരംഭ സൂചനകള്‍ നിങ്ങള്‍ക്കായി പങ്കുവെയ്‌ക്കുന്നു. അവ ഓരോന്നും ശ്രദ്ധയോടെ വായിച്ച്, ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുമല്ലോ അല്ലേ... 1, ശരീരത്തിലെ നിറംമാറ്റം... കരളിന്റെ ആരോഗ്യം മോശമായി തുടങ്ങുമ്പോള്‍, ചര്‍മ്മം, കണ്ണിലെ വെള്ളഭാഗം എന്നിവയൊക്കെ മഞ്ഞനിറമായി മാറും. കരളിന്റെ അനാരോഗ്യം കാരണം സംഭവിക്കുന്ന മഞ്ഞപ്പിത്തം എന്ന അസുഖത്തിന്റെ പ്രധാന ലക്ഷണമാണിത്. പരിധിയില്‍ അധികം ബിലിറൂബിന്‍ ഉല്‍പാദിപ്പിക്കപ്പെടുമ്പോഴാണ് ഇത...

ബാങ്കോക്കില്‍ മാത്രം നിങ്ങള്‍ക്ക് ആസ്വദിക്കാവുന്ന 6 പ്രണയ സാഹസികാനുഭവങ്ങള്‍

Image
തിരക്കിന്‍റെ നഗരമാണ് ബാങ്കോക്ക്. ആയിരങ്ങള്‍ ഒഴുകിയെത്തുന്ന ഇടം. ഇവിടെത്തുന്ന ഓരോരുത്തര്‍ക്കും വേണ്ടി എന്തെങ്കിലുമൊന്ന് കരുതി വച്ചിട്ടുണ്ടാകും തലസ്ഥാന നഗരമായ തായ്‍ലന്‍റ്. സാഹസിക ജല പ്രേമികളെ ഗ്ലൈഡിംഗിന് കാത്തിരിക്കുന്ന കനാലുകള്‍ ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ഹണിമൂണ്‍ ആഘോഷിക്കാന്‍ നിരവധി ആളുകള്‍ തായിലന്‍റിന്‍റെ മനോഹര തീരങ്ങളെയാണ് തെരെഞ്ഞെടുക്കുന്നത്.  താഴെപ്പറയുന്ന, റൊമാന്‍സും അഡ്വഞ്ചറസും കൂടിച്ചേരുന്ന ഈ 6 പ്രത്യേകതകള്‍ ബാങ്കോക്കില്‍ മാത്രമേ നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയൂവെന്ന് ഉറപ്പ്. കപ്പലിലെ അത്താഴം നദിയിലൂടെ പതിയെ സഞ്ചരിക്കുന്ന ആഢംബര നൗകകളിലെ അത്താഴ വിരുന്നിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലങ്കില്‍ തായ്‍ലന്‍റിലോട്ട് പോകണം. രുചിയുടെ മായിക ലോകമാണ് ഇത്തരം ചെറുകപ്പലുകളില്‍ ഒരുക്കിയിരിക്കുന്നത്. ഫൈവ് കോഴ്‍സ് തായ് ഭക്ഷണ വിഭവങ്ങളും കഴിച്ച് അരുണക്ഷേത്രവും ഗ്രാന്‍ഡ് പാലസും ചുറ്റി രാമ പാലവും കണ്ട് രണ്ടു മണിക്കൂറോളം ഈ നൗകകളില്‍ തീരം ചുറ്റാം. വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ബാംബൂ ഡാന്‍സിംഗ് പങ്കാളിയോടുത്തുള്ള ബാംബൂ ഡാന്‍സിംഗ് ജീവിത്തത്തിലെ മറക്കാനാവാത്ത അന...

കരുതിയിരിക്കുക ഇൗ രുചികൾക്ക്​ പിറകിൽ കാൻസർ ഒളിഞ്ഞിരിപ്പുണ്ട്

Image
പതിവായി കഴിക്കുന്ന ചില ഭക്ഷണ കാൻസറിന് വഴിവെക്കും. എന്നാൽ ഇതിൽ ഏന്തൊക്കെ ഭക്ഷണം കഴിക്കുമ്പോഴാണ് രോഗം ബാധിക്കുക എന്ന കാര്യം നമ്മളിൽ പലർക്കും അറിയില്ല.ഫാസ്റ്റ് ഫുഡ്  മാംസം കഴിക്കുന്നതും ചുവന്ന മാംസം ദിവസവും കഴിക്കുന്നതും കാൻസർ ഉണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടനയും വിലയിരുത്തി. ഉദരകാൻസറിന്​ ഇത്​ പ്രധാന കാരണമായി മാറുന്നു. മദ്യം കുടിക്കുന്നതും ക്യാൻസറിന് കാരണം ആകും. രണ്ട് പെഗിൽ കൂടുതൽ കുടിക്കുന്നവരിൽ പല വിധത്തിലുളള കാൻസർ സാധ്യത ഏറെയാണ്​. അമേരിക്കയിലെ ഹെൽത്ത്​ ആൻ്റ്​ ഹ്യൂമൻ സർവീസസ്​ ഇത്​ ശരിവെക്കുന്നുമുണ്ട്​. ആവശ്യത്തിലേറെ വേവിക്കുന്ന ഭക്ഷണ പദാർഥങ്ങൾ കഴിക്കുന്നതും കാൻസർ സാധ്യത വർധിപ്പിക്കുന്നു. ആവശ്യത്തിലേറെ വേവിക്കുന്ന മാംസ വിഭവങ്ങൾ കഴിക്കുന്നത്​ ആരോഗ്യത്തിന്​ ഭീഷണിയാണ്​.അമിത ചൂടുള്ള പാനീയങ്ങൾ കഴിക്കുന്നതും കാൻസർ സാധ്യത വർധിപ്പിക്കും. 150 ഡിഗ്രിയിൽ അധികം ചൂടുള്ള പാനീയങ്ങൾ കഴിക്കുന്നത്​ ആരോഗ്യത്തിന്​ ഹാനികരമാണെന്നാണ്​ ലോക ആരോഗ്യസംഘടനയുടെ ഏജൻസിയുടെ പഠനത്തിൽ പറയുന്നത്​. സോഡ കുടിക്കുന്നത്​ ഭാരം വർധിക്കാൻ ഇടയാക്കിയേക്കും. എന്നാൽ ഇത്​ കാൻസറിന്​ വഴിവെച്ചേക്കുമെന്ന്​ കൂടുതൽ പേർക്കും അറിയ...

ചോറ് ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം വീണ്ടും ചൂടാക്കി കഴിക്കുന്നവരാണോ ? സംശയമില്ല പണികിട്ടും

Image
ഇക്കാലത്ത് ഫ്രിഡ്ജില്ലാത്ത വീടുകള്‍ നന്നേചുരുക്കമായിരിക്കും. അതുകൊണ്ടുതന്നെ ഏതൊരു ഭക്ഷണം മിച്ചം വന്നാലും ഉടന്‍തെന്ന അതിനെ ഫ്രിഡ്ജിലേക്ക് തള്ളുകയും അടുത്ത ദിവസം വീണ്ടും ചൂടാക്കി കഴിക്കുകയാണ് ഏതൊരാളുടേയും പതിവ്. ബാക്കിയുള്ള ചോറുപോലും ഫ്രിഡ്ജില്‍ വെച്ച ശേഷം വീണ്ടും എടുത്ത് ചൂടാക്കി കഴിക്കുന്ന പതിവും നമുക്കിടയിലുണ്ട്. എന്നാല്‍ അറിഞ്ഞോളൂ... ചോറ് വീണ്ടും ചൂടാക്കി ഉപയോഗിക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പാകം ചെയ്യാത്ത അരിയില്‍ ഉപദ്രവകാരികളായ പല ബാക്ടീരിയകളുമുണ്ടായിരിക്കും. പാകം ചെയ്യുന്ന വേളയില്‍ അരി നന്നായി വെന്താല്‍ മാത്രമേ ഇവ ചത്തുപോകുകയുള്ളൂ എന്നാണ് വിദഗ്ദര്‍ പറയുന്നത്. ചോറ് കൃത്യമായ താപനിലയിലല്ലാതെ സൂക്ഷിച്ചാല്‍ ഈ ബാക്ടീരിയകള്‍ വീണ്ടും വരാന്‍ സാധ്യത കൂടുതലാണ്. അത് പിന്നീട് കഴിയ്ക്കുമ്പോള്‍ ഇവ ശരീരത്തിലേക്കെത്തുകയും ചെയ്യുമെന്നും പഠനങ്ങള്‍ പറയുന്നു. പാകം ചെയ്ത് ഒന്നുരണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ചോറു കഴിയ്ക്കുകയാണ് ചെയ്യേണ്ടതെന്നും പറയുന്നു ബാക്കിയുള്ള ചോറ് ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടി വരുകയാണെങ്കില്‍ നിര്‍ബന്ധമായും നല്ല തണുപ്പുള്ള അവസ്ഥയിലായിരിക്കണം സൂക്ഷിക്കേണ്ടതെ...